മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ കക്കാടംപൊയിലിലെ വിവാദപാര്ക്കിനു സമീപം നിര്‍മിച്ച അനധികൃതതടയണ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളില്ല. തടയണക്കെതിരെ ഏറനാട് തഹസില്‍ദാര്‍ ഒന്നരവര്‍ഷം മുന്‍പ് നല്കിയ റിപ്പോര്‍ട്ടില്‍ ജില്ലാ ഭരണകൂടം തുടര്നടപടികളെടുത്തില്ലെന്നാണ് ആക്ഷേപം. റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
തടയണക്കായി മലയിടിച്ചു മണ്ണ് നീക്കം ചെയ്തെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു ആദിവാസികളുടെ ഭൂമി കൈയേറി എംഎല്‍എ തടയണ നിര്‍മിച്ചുവെന്നും ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തി തടയണ നിര്‍മാണം നടത്തിയതെന്നും പരാതിയുണ്ടായിരുന്നു. തടയണയുള്ള ഭൂമിയില്‍ കുളമുണ്ടായിരുന്നുവെന്നും തൂര്‍ന്ന കുളം ജലസംരക്ഷണത്തിന് മണ്ണുനീക്കി ആഴംകൂട്ടുകയാണ് ചെയ്തതെന്നുമാണ് സ്ഥലമുടമ പറയുന്നത്.