മലപ്പുറം: പി.വി.അൻവർ എംഎൽഎയുടെ കോഴിക്കോട് കക്കാടംപൊയിലുള്ള പാർക്കിനെ പിന്തുണച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വം. അനുമതി ഉള്ളതിനാലാണ് പാർക്കിനെ പിന്തുണച്ചതെന്നും ഇക്കാര്യത്തിൽ പാർട്ടി പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും കെപിസിസിക്ക് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി റിപ്പോർട്ട് നൽകി.
പാർക്കിന് പഞ്ചായത്ത് അനുമതി നൽകിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും അപാകതകൾ കെപിസിസി ചൂണ്ടിക്കാട്ടിയാൽ അത് തിരുത്താമെന്നും റിപ്പോർട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കി.