മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്റെ ലൈസൻ കാലാവധി ഇന്ന് അവസാനിക്കും. മാർച്ച് 31ന് അവസാനിച്ച ലൈസൻസ് മൂന്നുമാസത്തേക്ക് നീട്ടുകയായിരുന്നു.
അന്‍വറിന്റെ പാര്‍ക്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് തീരുമാനം. ദുരന്തനിവാരണ അഥോററ്റിയുടെ സ്റ്റോപ്പ് മെമ്മോ ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്‍വറിന്റെ അപേക്ഷ പഞ്ചായത്ത് തള്ളിയിരുന്നു. പ്രവർത്തനാനുമതി പുതുക്കാൻ പാർക്ക് അധികൃതർ കഴിഞ്ഞദിവസമാണ് ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയത്.