അ​ൻ​വ​ർ എ​ത്തി​യ​ത് ചു​വ​ന്ന തോ​ർ​ത്തു​മാ​യി; സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്ക്; ഹ​സ്ത​ദാ​നം ന​ൽ​കി സ്വീ​ക​രി​ച്ച് ലീ​ഗ് എം​എ​ൽ​എ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​ർ ഇ​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത് ഡി​എം​കെയു​ടെ ഷാ​ള്‍ അ​ണി​ഞ്ഞ് കൈയില്‍ ചു​വ​ന്ന തോ​ര്‍​ത്തുമായി.

സാ​ധാ​ര​ണ​ക്കാ​രാ​യ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ടെയും മ​റ്റു തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും ര​ക്ത​സാ​ക്ഷി​ക​ളാ​യ സ​ഖാ​ക്ക​ളു​ടേ​യും പ്ര​തീ​ക​മാ​ണ് ചു​വ​ന്ന തോ​ർ​ത്തെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ ഏ​റെ ആ​ദ​ര​വോ​ടെ​യാ​ണ് ചു​വ​ന്ന തോ​ര്‍​ത്ത് കൈയി​ല്‍ ക​രു​തി​യ​തെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്ക് ആ​യി ഇ​രി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ അ​നു​വ​ദി​ച്ച് ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഹസ്തദാനം നൽകി സ്വീകരിച്ച് ലീഗ് എംഎൽഎമാർ
തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും സി ​പി എ​മ്മി​നെ​തി​രെ​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പി. ​വി. അ​ൻ​വ​ർ ഇ​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​പ്പോ​ൾ ലീ​ഗ് എം​എ​ൽ​എ മാ​ർ വ​ള​രെ ആ​വേ​ശ​ത്തോ​ടെ ഹ​സ്ത​ദാ​നം ന​ൽ​കി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ഞ്ഞ​ളാം കു​ഴി അ​ലി ആ​ണ് അ​ൻ​വ​റി​നെ ആ​ദ്യം സ്വീ​ക​രി​ച്ച​ത്. പി​ന്നാ​ലെ മ​റ്റു എം​എ​ൽ​എ​മാ​ർ ഒ​പ്പം കൂ​ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​ർ അ​ൻ​വ​റി​നോ​ട് സൗ​ഹൃ​ദം കൂ​ടി​യി​ല്ല.

അ​ൻ​വ​റി​നു പു​തി​യ ഇ​രി​പ്പി​ട​മാ​ണ് സ്പീ​ക്ക​ർ ന​ൽ​കി​യ​ത്. പ്രതിപക്ഷ നിരയ്ക്ക് സമീപമായി നാലാംനിരയിൽ എ.​കെ.​എം അ​ഷ്‌​റ​ഫി​ന്‍റെ ഇ​രി​പ്പി​ട​ത്തി​ന് സ​മീ​പ​മാ​ണ് അ​ൻ​വ​റി​നു ഇ​രി​പ്പി​ടം അ​നു​വ​ദി​ച്ച​ത്.

സ്വ​ത​ന്ത്ര ബ്ലോ​ക്ക് വേ​ണ​മെ​ന്നാ​ണ് അ​ൻ​വ​ർ സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. രാ​വി​ലെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ശേ​ഷ​മാ യി​രു​ന്നു അ​ൻ​വ​ർ സ​ഭ​യി​ലേ​ക്ക് വ​ന്ന​ത്.

Related posts

Leave a Comment