ആലുവ: ലോക്ക്ഡൗണ്‍ മൂലം മരുന്ന് വാങ്ങാനാകാതെ വിഷമിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി അലോപ്പതി മരുന്നുകള്‍ വീടുകളിലെത്തിച്ച് നല്കുന്ന പദ്ധതി അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട് ഞാനും’ എന്ന പേരിലാണ് ആലുവ നിയോജക മണ്ഡലത്തില്‍പ്പെട്ട ആലുവ നഗരസഭ, എടത്തല, കീഴ്മാട്, ചൂര്‍ണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകളിലായി പദ്ധതി ആരംഭിച്ചത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പാവപ്പെട്ട രോഗികള്‍ക്കാവശ്യമായ അലോപ്പതി മരുന്നുകളാണ് വീടുകളിലെത്തിച്ച് നല്‍കുന്നത്. ഫോണ്‍: 9995059024. ജീവകാരുണ്യ പ്രവര്‍ത്തകരുടെയും ഉദാരമതികളുടെയും സ്പോണ്സര്ഷിപ്പില് നടപ്പാക്കുന്ന പദ്ധതിയില്‍ 24 സന്നദ്ധ സേവകരും ഫാര്‍മസിസ്റ്റ് ബിരുദം പൂര്‍ത്തിയാക്കിയവരും നിലവില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്ത് വരുന്നവരുമായ 17 പേരുമാണ് പ്രവര്‍ത്തിക്കുന്നത്.
മരുന്നുകള്‍ ലഭ്യമാകുന്നതിന് നിയോജക മണ്ഡലത്തിലെ 21 മെഡിക്കല്‍ ഷോപ്പുകളുമായി ഇതിനകം ധാരണയിലായതായി എംഎല്‍എ പറഞ്ഞു.