മലപ്പുറം: പി.വി. അൻവർ എംഎൽഎ ചീങ്കണ്ണിപ്പാലയിൽ അനധികൃതമായി നിർമിച്ച തടയണ പൊളിക്കാൻ എസ്സിഎസ്ടി കമ്മീഷന്റെ ഉത്തരവ്. ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തി തടയണ കെട്ടിയെന്ന പരാതിയിലാണ് നടപടി. വിരമിച്ച ജസ്റ്റീസ് പി.എൻ. വിജയകുമാറിന്റേതാണ് ഉത്തരവ്. തടയണ പൊളിച്ചു നീക്കാൻ കമ്മീഷൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദേശം നൽകി. കാളിദാസ് എന്നയാളുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി.
തടയണ പൊളിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച ദുരന്തനിവാരണ വിഭാഗവും ഉത്തരവിറക്കിയിരുന്നു. തടയണ രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനായി ചെറുകിട ജലസേചന വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.