ക​ണ്ണൂ​രി​ൽ കു​ഞ്ഞ് പു​ഴ​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വം; ഞങ്ങളെ പുഴയിൽ തള്ളിയിട്ടതാണെന്ന് രക്ഷപ്പെട്ട യുവതി; വാക്കുകൾ കേട്ട് ഞെട്ടി നാട്ടുകാരും പോലീസും

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ പ​ത്തി​പ്പാ​ല​ത്ത് കു​ഞ്ഞ് പു​ഴ​യി​ല്‍ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. ത​ന്നെ​യും മ​ക​ളെ​യും ഭ​ര്‍​ത്താ​വ് ഷി​ജു പു​ഴ​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​താ​ണെ​ന്ന് അ​മ്മ സോ​ന പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. സോ​ന​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ.​പി. ഷി​ജു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് സം​ഭ​വം.​സോ​ന​യെ​യും ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ള്‍ അ​ന്‍​വി​ത​യെ​യു​മാ​ണ് ഷി​ജു പാ​ത്തി​പ്പാ​ലം വ​ള്ള്യാ​യി റോ​ഡി​ല്‍ ജ​ല അ​തോ​റി​റ്റി ഭാ​ഗ​ത്തെ പു​ഴ​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്.

ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് സോ​ന​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഷി​ജു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ക്കി​യ നി​ല​യി​ലാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

Related posts

Leave a Comment