എം.എം നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിന്റെ പ്രമേയം പിതാവും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം.കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയിൽ നിന്നും എടുത്തതാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോട്ടയം,വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആന്റണി, കോട്ടയം നസീർ, സ്വാസികാ, അനുമോൾ, ശിവദ, ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ, ബിജു സോപാനം, സംമിനു സിജോ, പൊന്നമ്മ ബാബു, സന്ധ്യാ മനോജ്, എയ്ഞ്ചലീനാ ഏബ്രഹാം, ശ്രുതി വിപിൻ, ജയ്നാ ജയ്മോൻ, ജയകുമാർ, ജയകൃഷ്ണൻ, പ്രമോദ് വെളിയനാട്, ഗുണ്ടു, കാട്സാബു സുന്ദരപാണ്ഡ്യൻ, രാജേഷ് അമ്പലപ്പുഴ, അനീഷ് ഗോപാൽ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ആർ.ജെ. മുരുകൻ എന്നിവർക്കൊപ്പം എം.എ. നിഷാദും പ്രധാന വേഷത്തിലെത്തുന്നു.
ഗാനങ്ങൾ – പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, സംഗീതം – എം .ജയചന്ദ്രൻ. ഛായാഗ്രഹണം – വിവേക് മേനോൻ , എഡിറ്റിംഗ് – ജോൺ കുട്ടി. പ്രൊഡക്ഷൻ ഡിസൈനർ-ഗിരീഷ് മേനോൻ. കലാസംവിധാനം – ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യം ഡിസൈൻ – സമീറാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടേർസ് -രമേഷ് അമ്മ നാഥ്. ഷമീർ സലാം.
പ്രൊഡക്ഷൻ മാനേജേഴ്സ് – സുജിത്.വി.സുഗതൻ, ശ്രീശൻ, ഏരിമല പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, പിആർഒ- വാഴൂർ ജോസ്. ഫോട്ടോ ഫിറോഷ്.കെ. ജയേഷ്.