എന്നെ ഒരു കുഴപ്പക്കാരനായിട്ട് കാണുന്നവരുണ്ട് കേട്ടോ. ചിലപ്പോള്‍ നമ്മള് മനസില്‍ അറിയാത്ത കാര്യത്തിനൊക്കെയായിരിക്കും.
എന്നാലും ശരി. ഞാനൊരു കുഴപ്പക്കാരനല്ല. 1978-ലാണ് എന്റെ ആദ്യ സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. ആദ്യ സീന്‍ തന്നെ ഭരത് ഗോപി ചേട്ടനോടൊപ്പമായിരുന്നു.
സീന്‍ കഴിയാറായപ്പോള്‍ പപ്പേട്ടന് കട്ട് എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഞെട്ടിത്തരിച്ച് പിറകിലേക്ക് നോക്കി.
അതുവരെ ഞാന്‍ കരുതിയിരുന്നത് നമ്മള് എന്തോ മോശം പ്രകടനം കാഴ്ചവയ്ക്കുമ്പോണ് കട്ട് എന്ന് പറയുന്നത് എന്നാണ്.
എന്നാല്‍ പിന്നീട് അത് അങ്ങനെയല്ലെന്നും ഒരു ഷോട്ട് അവസാനിക്കുമ്പോള്‍ പറയുന്നതാണെന്നും അണിയറ പ്രവര്‍ത്തകര്‍ എനിക്ക് പറഞ്ഞുതന്നു.
-അശോകന്