സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരേ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി.
അര്‍ഹരായ പാവങ്ങളില്‍ പാവങ്ങള്‍ക്കു മാത്രം വാക്സിന് സൗജന്യമായി നല്കിയാല് മതിയെന്നും താനും ഭാര്യയും സൗജന്യ വാക്സിന് അര്‍ഹരല്ല എന്നു ബോധ്യമുള്ളതു കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിന് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ചോദിച്ചത് കുക്കിംഗ് ഗ്യാസ് സബ് സിഡി എല്ലാവര്ക്കും നല്‍കേണ്ടതുണ്ടോ എന്നായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…
കോവിഡ് വാക്സിൻ സൗജന്യമായി നൽകണം ഇതാണെല്ലൊപിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!ഇതിനോട് വിയോജിപ്പോടെയാണ്ഈ കുറിപ്പ്മുമ്പ് ഞാൻ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ…
ഡോ: മൻമോഹൻ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾപാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.” കുക്കിംങ്ങ് ഗ്യാസ് സബ്സിഡി എല്ലാവർക്കും നൽകേണ്ടതുണ്ടോ?പാവങ്ങളിൽ പാവങ്ങൾക്ക് മാത്രം നൽകിയാൽ പോരെ …
ഇന്നത്തെ സബ്സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിർളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നർക്കും മധ്യവർഗ്ഗത്തിനും, സൗജന്യം നൽകുന്നതാണ് ഇത് തിരുത്തേണ്ടതല്ലെ?”ഈ ചോദ്യത്തോട് ഇന്ത്യൻ രാഷ്ട്രീയം ശരിയായി അന്ന്പ്രതികരിച്ചില്ല.
വോട്ട് രാഷ്ട്രീയക്കാർ മിണ്ടിയില്ലഎന്നാൽ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സർക്കാർ അവതരിച്ചു.അദ്ദേഹം ആ എക്ണോമിസ്റ്റിന് മറുപടി നൽകി.അതാണ് BJP സർക്കാറിന്റെ ഉജ്ജ്വൽ യോജന പദ്ധതിഅതുവഴിപാപങ്ങളിൽ പാവങ്ങൾക്ക്കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നൽകിതുടങ്ങി…
10 കോടിയലധികം കുടുംബങ്ങൾക്ക് ആആനുകൂല്യം കിട്ടി കഴിഞ്ഞു.സമ്പന്നർക്ക് പഴയത് പോലെ സബ് സിഡി ഇന്നില്ലഎത്ര ധീരമായ മോദിടച്ചുള്ള സാമ്പത്തികശാസ്ത്രം ഇന്ത്യയിലെ ഓയിൽ കമ്പനികൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുക്കാൻ ഇടത്തരക്കാർ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ്ഈ കുറിപ്പ് എഴുതുന്നത്.
ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത്എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളിൽതട്ടി പറയട്ടെഞങ്ങൾ സബ്സിഡിക്ക് അർഹരല്ലഎന്ന ബോധ്യം കൊണ്ട് തന്നെയാണ്ഇക്കുറി കോവിഡ് വാക്സിൻ എടുത്തതുംസൗജ്യമായിട്ടല്ല.
ഇത് നിലപാട് തന്നെയാണ്..മംഗ്ലൂരു KMC ആശുപത്രിയിൽ നിന്ന് 250 രൂപ നൽകിയാണ്ഗാന്ധിജി ഉപദേശിച്ചത്മനസ്സിൽ സൂക്ഷിച്ച് കൊണ്ടുളളഒരു നിലപാട് തന്നെയാണ് ഇത്ഏറ്റവും പാവപ്പെട്ടവനെ ഓർക്കുകഅവർക്കാവട്ടെ എല്ലാ സൗജ്യന്യ നയങ്ങളും …
പിണറായി സഖാവെ2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താൽകാലി അധിപനാണ് താങ്കൾകൈയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ സാർ…
എല്ലാവർക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച്മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളിൽ ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയിൽഞാൻ ആവർത്തിക്കുന്നുകേരളത്തിലെ എല്ലാവർക്കുംവാക്സിൽ സൗജ്യന്യമായി നൽകേണ്ടതില്ലനാം പുന: ആലോചന നടത്താൻ സമയമായി.