കണ്ണൂർ: മദ്രസകൾക്കു സംസ്ഥാനങ്ങൾ നൽകുന്ന ധനസഹായം നിർത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ശിപാർശയ്ക്കു പിന്നാലെ പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി.
ബാലാവകാശ കമ്മീഷന്റെ ഉദ്ദേശ്യം മുസ്ലിം കുട്ടികളുടെ വികസനം മാത്രമാണെന്നും മദ്രസയിൽ പോകുന്ന കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടോയെന്ന് ഉറപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിൽ രാവിലെ മുതൽ രാത്രി വരെ കുട്ടികൾ മദ്രസയിലാണ്. ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങളെ രക്ഷപ്പെടുത്താനുള്ള ആത്മാർഥമായ ശ്രമമാണു നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്നും മദ്രസ പൂട്ടുകയല്ല ബാലാവകാശ കമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യമെന്നും അബ്ദുള്ളക്കുട്ടി .