പത്തനംതിട്ട: മിത്ത് വിവാദവുമായി ബന്ധപ്പെട്ട് സിപിഐ സ്വീകരിക്കുന്ന നിലപാടു തന്നെയാണ് തന്റേതുമെന്ന് ജില്ലാ സെക്രട്ടറി എ.പി. ജയന്.
ഗണപതി ഉള്‍പ്പെടെയുള്ള ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ള തന്റെ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതു സമീപകാല വിവാദങ്ങളുമായി ബന്ധപ്പെട്ടല്ലെന്ന് ജയന് അറിയിച്ചു.
‘ഒരു യാത്രയുടെ തുടക്കം’ എന്ന കുറിപ്പോടെ സിപിഐ ജില്ലാ സെക്രട്ടറിയും ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ എ. പി. ജയന് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
തന്റെ ഫോട്ടോയെ മിത്ത് വിവാദവുമായി കൂട്ടിവായിക്കേണ്ടെന്ന് എ.പി.ജയന് വ്യക്തമാക്കി.ചിത്രത്തില്‍ ഗണപതി മാത്രമല്ല, ശ്രീകൃഷ്ണനും ബുദ്ധനുമെല്ലാമുണ്ട്.
ഡല്‍ഹിയില്‍ ലൈബ്രറി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ ക്രാഫ്റ്റ് സെന്ററില്‍ നിന്ന് എടുത്ത ചിത്രമാണ് പോസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ട്.