ഇടവപ്പാതിയിൽ‌ ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ കുളമാകും; ആ​ഴം അ​റി​യാ​തെയുള്ള അപകടം പതിവാകും; പരാതിക്ക് പ​രി​ഹാ​രം കാ​ണാ​തെ അ​ധി​കൃ​ത​ര്‍


നെ​യ്യാ​റ്റി​ന്‍​ക​ര :ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ല്‍ വ​ഴി​മു​ക്ക് മു​ത​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര വ​രെ പ​ല​യി​ട​ങ്ങ​ളി​ലാ​യി അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തി കു​ഴി​ക​ള്‍.

മാ​സ​ങ്ങ​ളാ​യി ഈ ​അ​വ​സ്ഥ തു​ട​ര്‍​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ന​ഗ​ര​സ​ഭ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ വ​ഴി​മു​ക്കി​നു പ​രി​സ​രം മു​ത​ല്‍ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി കു​ഴി​ക​ളാ​ണു​ള്ള​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ പാ​ത​യു​ടെ വ​ശ​ങ്ങ​ളോ​ട് ചേ​ര്‍​ന്നാ​ണെ​ങ്കി​ല്‍ ചി​ല​യി​ട​ത്ത് മ​ധ്യ​ഭാ​ഗ​ത്തു ത​ന്നെ​യാ​ണ് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ടാ​റി​ള​കി​യ​പ്പോ​ള്‍ ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഈ ​സാ​ഹ​ച​ര്യം വ​രി​ല്ലാ​യി​രു​ന്നു​വെ​ന്ന് ചി​ല യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കാ​ണ് ഈ ​കു​ഴി​ക​ള്‍ ഏ​റെ അ​പ​ക​ടം വി​ത​യ്ക്കു​ന്ന​ത്.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഈ ​കു​ഴി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്പോ​ള്‍ ആ​ഴം അ​റി​യാ​നാ​കാ​തെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടും.

Related posts

Leave a Comment