ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരിയായ ഡെന്റൽ സർജനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ആശുപത്രിക്കു മുന്നിൽ പ്രസംഗം നടത്തിയ സിപിഐ എം നേതാവിനെതിരെ നല്കിയ അന്യായം ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു.
ജനുവരി ഏഴിന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. സൽപേരും പ്രശസ്തിയും കളങ്കപ്പെടുത്തൽ, മാനഹാനി, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അന്യായം ഫയൽ ചെയ്തത്.
കഴിഞ്ഞ എട്ടിന് രാവിലെ 11 ഓടെ താലൂക്ക് ആശുപത്രി ഗേറ്റിന് മുന്നിൽ എൽ ഡി എഫ് കൗണ്‍സിലർമാർ കോവിഡ് കിടത്തി ചികിത്സ നിർത്തിയതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിലാണ് ഉദ്ഘാടകനായ സിപിഐഎം നേതാവ് പി. എം. ശ്രീധരൻ അപകീർത്തികരമായ പ്രസംഗം നടത്തിയത്.
പ്രസംഗത്തിന്റെ വീഡിയോ പകർപ്പും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അന്യായക്കാരിക്ക് വേണ്ടി അഡ്വ ക്ലമൻസ് തോട്ടാപ്പിള്ളി ഹാജരായി.