കോട്ടയം: തെള്ളകത്ത് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികന്റെ തലയിലൂടെ പിക്കപ്പ് വാൻ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 8.50നാണ് അപകടം. ഇരിങ്ങാലക്കുട സ്വദേശി ഷോബിൻ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 45 എച്ച് 4973 അപ്പാച്ചെ ബൈക്കാണു അപകടത്തിൽപ്പെട്ടത്.
ബൈക്ക് ഓടിച്ച യുവാവ് എതിരേ വന്ന എയ്സ് പിക്കപ്പ് വാനിന് അടിയിൽപ്പെട്ടു. പിക്കപ്പ് വാന്റെ മുൻവശത്തെ ടയർ തലയിലൂടെ കയറി ഇറങ്ങി. അപകടം നടന്നയുടനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവിനു ബോധം മറഞ്ഞു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വെള്ളക്കെട്ടിൽനിന്നും രക്ഷപ്പെടാൻ വെട്ടിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.