ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവർത്തകർ അപമാനിച്ചുവെന്നും പ്രചാരണം തടസപ്പെടുത്തിയെന്നും ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ പരാതി. പോലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് എൻഡിഎ പ്രവർത്തകർ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി.
അപമാനിച്ചവർക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രൻ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ കുത്തിയിരിക്കുകയാണ്. നിരവധി പ്രവർത്തകരും നേതാക്കളും സ്ഥാനാർഥിക്കൊപ്പം പ്രതിഷേധവുമായി രംഗത്തുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.