ഒരിടവേളയ്ക്കുശേഷമാണ് ശാന്തികൃഷ്ണ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അതും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്കുശേഷം എന്ന ചിത്രത്തിലൂടെ. അന്ന് സിനിമയില്‍ അഭിനയിക്കാനെത്തിയ ശാന്തികൃഷ്ണ നിവിന്‍പോളിയെ അറിയില്ലെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതുപോലൊരു സംഭവം വീണ്ടും. ഇവിടെ കഥാപാത്രങ്ങള്‍ക്ക് മാത്രമാണ് മാറ്റം സംഭവിച്ചിരിക്കുന്നത്.
ശാന്തികൃഷ്ണയുടെ സ്ഥാനത്ത് വന്നത് നടി അപര്‍ണ ഗോപിനാഥ്. തന്നെക്കുറിച്ച് അറിയാന്‍ അപര്‍ണ ഗൂഗിളില്‍ തിരഞ്ഞുവെന്ന് ശാന്തി കൃഷ്ണയോട് തന്നെ നേരിട്ടു പറഞ്ഞ രസകരമായ സംഭവം. സുവീരന്‍ സംവിധാനം ചെയ്യുന്ന ‘മഴയത്ത്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ചെന്നപ്പോള്‍ ആണ് അപര്‍ണയെ കാണുന്നത്. അതിനു മുമ്പ് ഇരുവരും പരസ്പരം കണ്ടിരുന്നില്ല.
താങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് പറഞ്ഞു. തന്റെ കൂടെ മാം ആണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ തനിക്ക് സന്തോഷം തോന്നി. പക്ഷെ ഗൂഗിള്‍ ചെയ്തു നോക്കേണ്ടി വന്നു എന്നായിരുന്നു അപര്‍ണയുടെ മറുപടി. പക്ഷെ താന്‍ അതൊരു മോശം സംഭവമായി കരുതുന്നില്ലെന്നും. ഇതേ കാര്യമാണ് നിവിന്റെ കാര്യത്തിലും സംഭവിച്ചതെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് അപര്‍ണയും പറയുന്നു.