
മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രമായി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അപർണ ബാലമുരളി. ചിലപ്പോൾ ആരാധകരോട് സെൽഫിക്ക് നോ പറയാറുണ്ട് എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അപർണ.
തന്റെ മൂഡ് അനുസരിച്ചാകും സെൽഫിക്ക് തയാറാവുക എന്നാണ് അപർണ പറയുന്നത്. പുറത്തിറങ്ങുന്പോൾ ആരാധകർ സെൽഫി എടുക്കാൻ വരുന്പോൾ എന്റെ മൂഡ് അനുസരിച്ചാണ് അതിന് നിന്നു കൊടുക്കുക.
ഒട്ടും മൂഡ് ഇല്ലാത്ത സമയത്താണേൽ പറ്റില്ല എന്ന് പറയും- അപർണ പറഞ്ഞു. തമിഴിൽ സൂര്യക്കൊപ്പം “സൂരരൈ പോട്രു’ എന്ന ചിത്രത്തിലാണ് അപർണ ഇപ്പോൾ അഭിനയിക്കുന്നത്.
ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര പറഞ്ഞിട്ടാണ് താൻ ഓഡീഷനിൽ പങ്കെടുത്തതെന്നും ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലെന്നും അപർണ പറഞ്ഞു.