സെലിബ്രിറ്റികളുടെ വിശേഷങ്ങള്‍ അറിയുക എന്നത് ആരാധകര്‍ക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. സോഷ്യല്‍ മീഡിയകളുടെ വരവോടെ ആളുകളുടെ ഈ ആകാംക്ഷയെ ഇക്കൂട്ടര്‍ പലപ്പോഴും മോശമായി മുതലെടുക്കാറുമുണ്ട്.
താരങ്ങളുടെ വ്യാജ പ്രണയവും വിവാഹവും മരണ വാര്‍ത്തകള്‍ വരെ ഇങ്ങനെ കെട്ടിച്ചമയ്ക്കാറുണ്ട്. ഇതിന്റെ പേരില്‍ പൊറുതി മുട്ടുക ഒന്നും അറിയാത്ത താരങ്ങളായിരിക്കും.
ഇപ്പോഴിതാ സമാനമായൊരു അനുഭവത്തിലൂടെ കടന്നു പോവുകയാണ് നടി അപര്‍ണ ബാലമുരളി. അപര്‍ണയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
അപര്‍ണ കടുത്ത പനി ബാധിച്ച് ആശുപത്രിയിലാണെന്നും ഇപ്പോള്‍ ഗുരുതരമായ അവസ്ഥയിലാണെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഒടുവില്‍ അപര്‍ണ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകാണ്. തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് അപര്‍ണ തന്നെ അറിയിച്ചിരിക്കുന്നത്.
എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില കിംവദന്തികള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്.
ഞാന്‍ സുഖമായി ഇരിക്കുന്നു. അടുത്തിടെ ഞാന്‍ നിരാമയ റിട്രീറ്റ്സില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഒപ്പം പങ്കുവയ്ക്കുന്നത് എന്നായിരുന്നു അപര്‍ണയുടെ പ്രതികരണം. സത്യാവസ്ഥ അപര്‍ണ തന്നെ വ്യക്തമാക്കിയതോടെ താരത്തിന്റെ ആരാധകര്‍ ആശ്വാസത്തിലാണ്.
ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അപര്‍ണ ബാലമുരളിയെ ആശുപത്രിയിലാക്കുകയും തുടര്‍ന്ന് താരത്തിന്റെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഈ വാര്‍ത്തകളാണ് വ്യാജമാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നത്.