നടി അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് നടി മഞ്ജിമ മോഹൻ.
വിദ്യാർഥിയുടെ പ്രവൃത്തി അറപ്പുളവാക്കുന്നതും അവശ്വസനീയമാണെന്നുമാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസനും അപർണയുടക്കമുള്ള അണിയറ പ്രവർത്തകർ ലോ കോളജിലെത്തിയത്.
നടിക്ക് പൂ നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
നടി അപ്പോൾ തന്നെ അസ്വസ്ഥയാകുകയും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളജ് യൂണിയനും രംഗത്തെത്തിയിരുന്നു.