അഭിനയത്തിനുപുറമേ ബിസിനസ് രംഗത്തും ചുവടുറപ്പിച്ചിരിക്കുകയാണ് അപർണ ബാലമുരളി. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിനു ചുക്കാൻ പിടിച്ചത് അപർണയുടെ എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിംഗ് കമ്പനിയാണ്.
ഇതിനു പുറമേ ഓൺലൈൻ വസ്ത്ര വ്യാപാര രംഗത്തും താരം സാന്നിധ്യമറിയിച്ചിരുന്നു. hypsway.com എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമാണ് അപര്‍ണ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് അപർണ. സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് അപർണ ഷെയർ ചെയ്തത്.
സാരിയിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം. ചെറിയൊരു കമ്മൽ മാത്രമാണ് അപർണ അണിഞ്ഞത്. കൈയിൽ സാരിക്ക് ഇണങ്ങുന്ന വളകളുമുണ്ട്. നെറ്റിയിലെ ചെറിയ പൊട്ട് അപർണയെ ശാലീന സുന്ദരിയാക്കുന്നുണ്ട്.