മലയാളികള്‍ക്ക് സുപരിചിതയായ വിദേശ വനിതായാണ് അപര്‍ണ മള്‍ബറി. മലയാളം പറഞ്ഞ് ഏവരെയും ഞെട്ടിച്ച വിദേശിയായ അപര്‍ണ സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
താനൊരു ലെസ്ബിയന്‍ ആണെന്ന് നേരത്തെ അപര്‍ണ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ചും ജീവിതത്തെ പറ്റിയുമെല്ലാം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് അപര്‍ണ.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അപര്‍ണ വിശേഷങ്ങള്‍ പങ്കുവച്ചത്.
അപര്‍ണയുടെ വാക്കുകള്‍ ഇങ്ങനെ…പതിനഞ്ചു വയസ്സായ ശേഷമാണ് ഞാന്‍ ഇവിടെ നിന്ന് അമേരിക്കയിലേക്ക് ആദ്യമായി പോകുന്നത്. എന്നും എന്റെ മനസ്സില്‍ ഞാനൊരു പ്യുവര്‍ മലയാളിയാണ്.
ഫ്രാന്‍സിലേക്ക് ഞാന്‍ പോകുന്നതും, നിക്കുന്നതും എന്റെ ഭാര്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ്. അവള് ഒരു കാര്‍ഡിയോളജിസ്റ്റ് ആണ്. ഞാന്‍ കൂടെ ഉണ്ടാകേണ്ടതാണ്. അവളല്ലാതെ എനിക്ക് അവിടെ ഒന്നും ഇല്ല.
ഞാനും അമൃത ശ്രീയും സിംപിള്‍ ലൈഫ് ഫോളോ ചെയ്യുന്നവരാണ്. ഫ്രാന്‍സിലെത്തുമ്പോള്‍ ഫുള്‍ ഫാമിലി ഓറിയന്റഡ് ആണ്. ലൈഫില്‍ അധികം ഫോഴ്സ് കൊടുക്കാത്ത ആളാണ് ഞാന്‍.
എന്തെങ്കിലും ഒരു അവസരം വന്നാല്‍ തനിക്ക് പറ്റിയ കാര്യമാണോ എന്നൊക്കെ നോക്കിയ ശേഷമാണു അതിനൊപ്പം പോകുക.
എത്ര വര്‍ഷം ഇവിടെ ഉണ്ടാകുമോ എന്നൊന്നും അറിയില്ല. ഞാന്‍ തിരികെ പോകുമോ എന്നും അറിയില്ല.
ഇവിടെ നിന്നാകുമോ എനിക്ക് കുട്ടികളുണ്ടാവുക എന്നൊന്നും അറിയില്ല. ഞാന്‍ വളര്‍ന്ന പോലെ എന്റെ കുഞ്ഞുങ്ങള്‍ വളരണമെന്നൊരു ആഗ്രഹം ഉണ്ട്.
കാരണം ഇവിടെ എന്റെ കുട്ടിക്കാലം അത്രയും മനോഹരമായിരുന്നു. അമൃതയാണ് എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് അവളെ സപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ ഫ്രാന്‍സിലും ഉണ്ടാകണം.
എട്ടു വര്‍ഷമായി ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് തുടങ്ങിയിട്ട്. അപര്‍ണ പറയുന്നു.