സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ ക്കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അപർണ മുരളി. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയയായ അപർണ ഉടൻ റിലീസാകാൻ പോകുന്ന രണ്ടു ചിത്രങ്ങളിലെ നായികയാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകളോട് മലയാള സിനിമ മുഖം തിരിക്കുന്ന സമീപനം ഇപ്പോഴുമുണ്ടെന്നാണ് അപർണ തുറന്ന് പറഞ്ഞിരിക്കുന്നത്.
സ്ത്രീ പ്രധാന കഥാപാത്രമായതുകൊണ്ട് പിന്മാറിയ നിർമാതാക്കളെ തനിക്കറിയാമെന്നും നിർമാതാക്കൾ മാത്രമല്ല, ഇത്തരത്തിൽ പിന്മാറിയ നടന്മാരേയും സാങ്കേതിക പ്രവർത്തകരെയും വരെ തനിക്കറിയാമെന്നും അപർണ പറഞ്ഞു.എന്നാൽ നവാഗതരായ നിർമാതാക്കൾ ഇത്തരത്തിലുള്ള നിലപാടിലേക്ക് പോകാറില്ലെന്നും താരം പറഞ്ഞു.