കണ്ടിട്ട് കൊതിയാകുന്നുവെന്ന് ഞരമ്പന്‍ ! ഉഗ്രന്‍ മറുപടിയുമായി അപര്‍ണ നായര്‍; മറുപടി കേട്ട് ഞരമ്പന്റെ കിളിപോയി…

മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അപര്‍ണ നായര്‍.ഹരിഹരന്‍ എംടി ടീമിന്റെ മയൂഖം എന്ന ചിത്രത്തിലാണ് ആദ്യമായി അപര്‍ണാ നായര്‍ അഭിനയിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് അപര്‍ണ പ്രേക്ഷകര്‍ക്ക് സുപരിചിതയായതെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് നിവേദ്യം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷമാണ്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

അതേ സമയം അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു ഞരമ്പ് രോഗി ഇട്ട കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

വളരെ മാന്യമായി വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു അപര്‍ണ നായര്‍ ധരിച്ചിരുന്നത്. ഇതിന്റെ അടിയില്‍ ആയിരുന്നു ഞരമ്പന്റെ ചൊറി കമന്റ്.

‘കൊതിയാവുന്നു’ എന്നായിരുന്നു ഇയാള്‍ ചിത്രത്തിനു താഴെ കമന്റ് ചെയ്തത്. ഉടന്‍ തന്നെ ഉഗ്രന്‍ മറുപടിയുമായി അപര്‍ണ എത്തുകയും ചെയ്തു.

‘ആണോ…വീട്ടിലുള്ളവരെ കാണുമ്പോഴും ഈ കൊതി തോന്നാറുണ്ടോ’ എന്നായിരുന്നു അപര്‍ണയുടെ മറുപടി. ഞരമ്പനെ ഒരു പാഠം പഠിപ്പിച്ച അപര്‍ണയെ നിരവധിയാളുകളാണ് അഭിനന്ദിക്കുന്നത്.

Related posts

Leave a Comment