കാൻസർ രോഗികൾക്കായി തലമുടി നൽകിയ പോലീസ് ഉദ്യോഗസ്ഥയെ തേടി അഭിനന്ദന പ്രവാഹം. തൃശൂർ റൂറൽ വനിത പോലീസ് സ്റ്റേഷനിലെ സിവിൽ വനിത പോലീസ് ഓഫീസറായ അപർണ ലവകുമാർ തൃശൂരിലെ അമല ആശുപത്രിയിലെ കാൻസർ രോഗികൾക്കാണ് തന്റെ തലമുടി ദാനം ചെയ്തത്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.
സഹജീവികളോടുള്ള കാരുണ്യകരമായ പ്രവർത്തിയിലൂടെ അപർണ ഇതിന് മുൻപും വാർത്തകളിലിടം നേടിയിരുന്നു. മൂന്ന് വർഷം മുൻപ് തന്റെ തലമുടി 80 ശതമാനം മുറിച്ച് കാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കുവവാൻ അപർണ കൊടുത്തിട്ടുണ്ട്. മാത്രമല്ല ആശുപത്രിയിൽ ബില്ലടയ്ക്കുവാൻ സാധിക്കാതെ വിഷമിച്ചിരുന്ന ഒരാൾക്ക് അപർണ തന്റെ കൈയിലെ സ്വർണവള ഉൗരി നൽകിയതും ഏറെ അഭിനന്ദനം നേടിയിരുന്നു.