തുല്യ പ്രതിഫലമല്ല ന്യായമായ പ്രതിഫലമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പൃഥിരാജിനൊപ്പം കാപ്പ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്.
എന്നാൽ അദ്ദേഹത്തിന് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല. മഞ്ജു വാര്യർക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് കാപ്പ എന്ന ചിത്രത്തിന്റെ ഭാഗമായത്.
പക്ഷെ മഞ്ജുവിന് നൽകുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് ആവശ്യപ്പെടാൻ പറ്റില്ല. അവർക്ക് അത്രയും വർഷത്തെ അനുഭവമുണ്ട്.
സിനിമാ വ്യവസായത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ആർട്ടിസ്റ്റാണ്. അവർക്ക് നൽകുന്ന പൈസ എനിക്ക് വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല.
പക്ഷെ പ്രതിഫലം ന്യായമായിരിക്കണം. തുല്യമാവുന്നതും ന്യായമാവുന്നതും തമ്മിൽ വ്യത്യാസമുണ്ട്. –അപർണ ബാലമുരളി