എസ് ബിജു ഒരുക്കുന്ന കാമുകി എന്ന ചിത്രത്തിൽ അപര്‍ണ ബാലമുരളി അച്ചാമ്മ എന്ന കഥാപാത്രമായി എത്തുന്നു. കോളജ് വിദ്യാർഥിനിയാണ് അച്ചാമ്മ. ആസിഫ് അലിയുടെ സഹോദരന് അസ്കര്‍ അലിയാണ് കാമുകിയിലെ നായകന്.
പ്രായം കൊണ്ടും സ്വഭാവം കൊണ്ടും താനുമായി ഏറെ ഇണങ്ങുന്ന കഥാപാത്രമാണ് അച്ചാമ്മ എന്നാണ് അപര്‍ണ പറയുന്നത്. അച്ചാമ്മയ്ക്കൊപ്പം കോളജിൽ പഠിക്കുന്ന അന്ധനായ ഹരി എന്ന വിദ്യാര്‍ഥിയെയാണ് അസ്കര്‍ അവതരിപ്പിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.