എനിക്ക് തോന്നുന്നു (സുരറൈ പോട്ര്) സെറ്റിലെ എല്ലാ നിമിഷങ്ങളിലും അദ്ദേഹം (സൂര്യ) നെടുമാരന് എന്ന ആ കഥാപാത്രമായി തന്നെയായിരുന്നു നില്‍ക്കുന്നതെന്ന്.
ഏതു രംഗം ചെയ്യുമ്പോഴും അദ്ദേഹം ആ കഥാപാത്രത്തിന്റെ വേദനയും നിസഹായതയും ഉള്‍ക്കൊണ്ടിരുന്നു.
എടുത്തു പറയുകയാണെങ്കില്‍ ക്ലൈമാക്സ് സീനാണ് എനിക്ക് ഏറ്റവും കണ്ണു നിറയുന്നതായി തോന്നിയത്. സിനിമയില്‍ മാരന്റെ പത്തൊന്‍പത് വയസുള്ള ഗെറ്റപ്പും ഉണ്ട്.
അതിനു വേണ്ടി സൂര്യ സാര്‍ അത്ര കഠിനമായിട്ടാണ് വര്‍ക്കൗട്ട് ചെയ്തത്. ഡയറ്റിംഗും വര്‍ക്കൗട്ടുമൊക്കെ എനിക്കു കുറവാണ്. കുറച്ചു മടിയുണ്ട്.
ഇഷ്ട ഭക്ഷണമൊക്കെ നന്നായി കഴിക്കാറുണ്ട്. മുന്‍പ് ഞാന്‍ ജിമ്മില്‍ കിക്ക് ബോക്സിംഗിന് ചേര്‍ന്നിരുന്നു. ഇപ്പോള്‍ പതിവായി യോഗ ചെയ്യുന്നുണ്ട്.
-അപര്‍ണ ബാലമുരളി