ഒരു സിനമയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ പ്രതീക്ഷയോടെ നോക്കിയ നടി കൂടെ നിന്നില്ലന്ന് അപർണ ദാസ്. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കളാകുന്നുണ്ട്. സിനിമ സെറ്റിൽ വച്ച് തനിക്ക് ധരിക്കാൻ കോസ്റ്റ്യൂം തന്നു. എന്നാൽ സര് ഇങ്ങനെയുള്ള കോസ്റ്റ്യൂം ഞാന്‍ ഓണ്‍ സ്ക്രീനില്‍ ഇടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല എന്നു തിരിച്ച് പറഞ്ഞു.
അവിടെ ഈ പുള്ളിക്കാരിയുമുണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിക്കുന്നതു പിന്തുണയാണ്. കുറേ ആണുങ്ങള് ഇരിക്കുന്ന സ്പേസില്‍ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യേണ്ടി വരുമ്പോള്‍, ഒരു സ്ത്രീയെ കാണുമ്പോള്‍ നമ്മള് കരുതുമല്ലോ ഒന്ന് കൂടെ നില്‍ക്കുമോ എന്ന്. ഒന്ന് പറഞ്ഞിരുന്നുവെങ്കില്‍ എന്നൊക്കെ.
എന്നെ സംബന്ധിച്ച് വലിയൊരു അവസരം നഷ്ടപ്പെടാന്‍ പോവുകയാണ്, ഒപ്പം ആ സ്പേസില്‍ ഞാന്‍ അണ്‍കംഫര്‍ട്ടബിളുമാണ്. ഒരു സഹായം പ്രതീക്ഷിക്കുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വച്ച് പുള്ളിക്കാരി പറഞ്ഞത് നിങ്ങളൊരു നല്ല നടിയാണെന്ന് പോലും ഞാന്‍ പറയില്ല എന്നായിരുന്നു.
നിങ്ങള്‍ക്ക് അത് പറയാനാകില്ല. ഞാന്‍ ഇത് ധരിക്കുന്നില്ലെന്ന് കരുതി ഞാനൊരു നല്ല നടിയല്ലെന്ന് പറയാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ വരുമ്പോള്‍ പുരുഷന്മാരേയാണ് എപ്പോഴും കുറ്റം പറയുന്നത്. പക്ഷെ സ്ത്രീകള്‍ക്ക് സ്ത്രീകളും ശത്രുക്കളായുണ്ട് എന്ന് അപര്‍ണ ദാസ് പറഞ്ഞു.