പ​ണം തി​രി​ച്ച് ചോ​ദി​ച്ച​തി​ന് അ​പ​വാ​ദ പ്ര​ച​ര​ണം, മാ​ന​ഹാ​നി: തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ കോ​ട​തി ന​ട​പ​ടി

പ​യ്യ​ന്നൂ​ര്‍: കി​ട്ടാ​നു​ള്ള പ​ണം തി​രി​ച്ച് ചോ​ദി​ച്ച​തി​ന് വീ​ട്ട​മ്മ​യ്‌​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ഭ​ര്‍​ത്താ​വി​നേ​യും മ​ക​നേ​യും ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കോ​ട​തി​യു​ടെ ന​ട​പ​ടി. തൃ​ക്ക​രി​പ്പൂ​രി​ലെ ഒ​രു സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​വും സി​പി​എം അം​ഗ​വു​മാ​യ വീ​ട്ട​മ്മ​യാ​ണ് ഒ​ടു​വി​ല്‍ കോ​ട​തി​യി​ല്‍ നീ​തി തേ​ടി​യെ​ത്തി​യ​ത്.

സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗ​വും ഹ​യ​ര്‍ ഗു​ഡ്‌​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​വി.​ബാ​ല​ന്‍ എ​ന്ന ശോ​ഭ ബാ​ല​ന​ട​ക്കം അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ വീ​ട്ട​മ്മ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച് ന​ട​പ​ടി​യെ​ടു​ത്ത​ത്.

കു​ടും​ബ സു​ഹൃ​ത്താ​യി​രു​ന്ന ബാ​ല​ന്‍ ക​ടം​വാ​ങ്ങി​യ 50,000 രൂ​പ​യും ചി​ട്ടി വി​ളി​ച്ചെ​ടു​ത്ത​തും മ​റ്റു​മാ​യ 92,000 രൂ​പ​യും പ​രാ​തി​ക്കാ​രി തി​രി​കെ ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും ഈ ​വി​രോ​ധ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​വാ​യ യു​വ​തി​യെ​പ്പ​റ്റി ബാ​ല​ന്‍ അ​പ​വാ​ദ​ങ്ങ​ള്‍ പ്ര​ചരി​പ്പി​ച്ചു​വെ​ന്നും ഇ​ത് കു​ടും​ബ​ത്തി​ന് മാ​ന​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്നും വീ​ട്ട​മ്മ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

ച​ന്തേ​ര പോ​ലീ​സി​ലും കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും വ​നി​താ സെ​ല്ലി​നും പ​രാ​തി ന​ല്‍​കി​യി​ട്ടും ബാ​ല​ന്‍ പോ​ലീ​സി​നെ സ്വാ​ധീ​നി​ച്ച​തി​നാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്.പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ന്‍റെ ക​യ്യി​ല്‍ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ളു​ടെ ശ​ബ്ദ​രേ​ഖ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ബാ​ല​ന്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ക​ന്‍റെ ഫോ​ണ്‍ വി​ടി​ച്ച് വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചു.

മ​ക​നേ​യും ഭ​ര്‍​ത്താ​വി​നേ​യും ഇ​രു​മ്പ് വ​ടി​കൊ​ണ്ട് മ​ര്‍​ദ്ദി​ക്കു​ക​യും ത​ട​യാ​നെ​ത്തി​യ ത​ന്നെ ക​യ​റി​പ്പി​ടി​ച്ച് മാ​ന​ഹാ​നി വ​രു​ത്തി.​ ഈ സം​ഭ​വ​ത്തി​ല്‍ ച​ന്തേ​ര പോ​ലീ​സ് ബാ​ല​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്ന​താ​യും കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലു​ണ്ട്. ബാ​ല​നെ​തി​രെ​യു​ള്ള തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ അ​ഡ്വ.​ടി.​വി.​വി​നീ​ഷ് മു​ഖേ​ന ന​ല്‍​കി​യ ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി പ​രാ​തി​ക്കാ​രി​യി​ല്‍​നി​ന്നും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

Related posts