സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം; അയ്യന്പിള്ളിയിലെ കോവിഡ് ബാധിതൻ പോലീസിൽ പരാതി നൽകി


ചെ​റാ​യി : സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രേ അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും അ​തു​വ​ഴി സ​മൂ​ഹ​ത്തി​ൽ ഭ​യ​പ്പാ​ടു​ണ്ടാ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് അ​യ്യ​ന്പി​ള്ളി​യി​ലെ കോ​വി​ഡ് ബാ​ധി​ത​നാ​യ യു​വാ​വ് മു​ന​ന്പം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഒ​രു മൊ​ബൈ​ൽ ന​ന്പ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക മെ​യി​ൽ വ​ഴി​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം 16നു ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ യു​വാ​വ് ഏ​ക​നാ​യി പു​റ​ത്തി​റ​ങ്ങാ​തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് വീ​ട്ടി​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ ആ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​നാ ഫ​ലം പോ​സീ​റ്റീ​വ് ആ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം ര​ണ്ടി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് ര​ണ്ടി​നും നാ​ലി​നും ഇ​ട​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും ത​നി​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും യു​വാ​വ് പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് ഫോ​ണ്‍ ന​ന്പ​റി​ന്‍റെ ഉ​ട​മ​യെ തി​ര​യു​ന്നു​ണ്ട്.

Related posts

Leave a Comment