നാദാപുരം: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പയ്യോളി സ്വദേശി. പയ്യോളി സ്വദേശി ഉള്‍പ്പെടുന്ന മൂന്നംഗ സംഘമാണിതിന് പിന്നിലുള്ളതെന്നാണ് സംശയിക്കുന്നത്.
തൂണേരി മുടവന്തേരിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി വ്യാപാരി എം.പി.കെ അഹമ്മദാണ് തട്ടികൊണ്ടുപോവലിന് പിന്നിലുള്ളവരെ കുറിച്ച് വ്യക്തമാക്കിയത്. ഇന്നലെ എട്ടരയോടെയാണ് അഹമ്മദ് വീട്ടിലെത്തിയത്.
തന്നെ തട്ടികൊണ്ടുപോയതിന് പിന്നില്‍ ഇവരെ മാത്രമാണ് സംശയിക്കുന്നത്. മറ്റാരുമായും തനിക്ക് ശത്രുതയോ തര്‍ക്കമോയില്ല.
കാറിലെത്തിയത് തട്ടികൊണ്ടുപോയത് അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു. ഇതിന് ശേഷം കൈയും കണ്ണും കൂട്ടികെട്ടി എവിടെയോ ഉള്ള മുറിയില്‍ ബന്ധനസ്ഥനാക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ മൂന്നുപേരാണ് രാമനാട്ടുകരയില്‍ വാഹനത്തില്‍ കൊണ്ടിറക്കിയത്. മോചനദ്രവ്യം സംബന്ധിച്ച് അഹമ്മദ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
അഹമ്മദ് ക്ഷീണിതനാണെന്നും ചൊവ്വാഴ്ച്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് റൂറല്‍ പൊലീസ് സൂപ്രണ്ട് ഡോ.എ ശ്രീനിവാസന് പറഞ്ഞു.
അഹമ്മദിനെ കാണാതായിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
വീടിന് സമീപത്തെ എണവള്ളൂര്‍ പള്ളിയില്‍ നിസ്ക്കാരത്തിന് സ്ക്കൂട്ടറില്‍ സഞ്ചരിക്കവെ സ്ക്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് പരാതി.
അഹമ്മദിനെ കണ്ടെത്താന്‍ തിങ്കളാഴ്ച്ച അന്യേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. അന്വേഷണ സംഘം ജില്ലക്ക് പുറത്തും ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
സംസ്ഥാന എടിഎസ് വിഭാഗവുമായി ബന്ധപ്പെട്ട് വിദ്ദേശത്ത് നിന്ന് വന്ന ഫോണ്‍ സന്ദേശം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.