വെസ്റ്റ്ലാൻഡ്: നോര്‍വേയിലെ വെസ്റ്റ്ലാൻഡ് കൗണ്ടിയിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് എലീസ്. കഴിഞ്ഞ ദിവസം തന്റെ സ്കൂളിന് സമീപമള്ള കളിസ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെ അവള്‍ക്ക് ഒരു കൂര്‍ത്ത കല്ല് ലഭിച്ചു.
കല്ലിന്റെ പ്രത്യേകത കാരണം അതേക്കുറിച്ച് കൂടുതലറിയാന്‍ തന്റെ അധ്യാപികയായ കാരെൻ ഡ്രാഞ്ചിനെ കാണിച്ചു. തന്റെ വിദ്യാര്‍ഥിനി കൊണ്ടുവന്ന കല്ല് പരിശോധിച്ച കാരെൻ ഡ്രാഞ്ച് അത്ഭുതപ്പെട്ടു.
അത് സാധാരണ കല്ലായിരുന്നില്ല. കല്ലിന്റെ പഴക്കം 3,700 വർഷമായിരുന്നു. ശിലായുഗ കാലത്ത് ആദിമ മനുഷ്യന് വേട്ടയാടാനുപയോഗിച്ച ശിലായുധം.
ഏകദേശം 12 സെന്റീ മീറ്റർ ചെത്തി മിനുക്കിയ രൂപത്തിലുള്ള കല്ല് ഒരു അത്യപൂർവ കണ്ടെത്തലാണെന്നു വെസ്റ്റ്ലാൻഡ് കൗണ്ടി മുനിസിപ്പാലിറ്റിയിലെ പുരാവസ്തു ഗവേഷകനായ ലൂയിസ് ബിജെറെ പീറ്റേഴ്സൺ അറിയിച്ചു.
പുതിയ കണ്ടെത്തലോടെ വെസ്റ്റ്ലാൻഡ് കൗണ്ടി കൗൺസിലും വെസ്റ്റ്ലാൻഡ് കൗണ്ടി യൂണിവേഴ്സിറ്റി മ്യൂസിയവും ചേർന്ന് സ്കൂള്‍ മൈതാനം പൂര്‍ണമായും പരിശോധിച്ചു. എന്നാല്‍, കൂടുതൽ പുരാവസ്തുക്കളൊന്നും അവിടെനിന്നു ലഭിച്ചില്ല.