ഫോ​നി ചു​ഴ​ലി​ക്കാ​റ്റി​ൽ​പെ​ട്ട​വ​ർ​ക്ക് ര​ക്ഷ​യാ​കാ​ൻ അ​മൃ​ത​കൃ​പ മൊ​ബൈ​ൽ ആ​പ്

അ​മൃ​ത​പു​രി: ഫോ​നി ചു​ഴ​ലി​ക്കാ​റ്റി​ൽ പെ​ട്ട​വ​ർ​ക്ക് ര​ക്ഷ​യാ​കാ​ൻ അ​മൃ​ത​കൃ​പ മൊ​ബൈ​ൽ ആ​പ്പ്. അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ലെ അ​മൃ​ത സെ​ന്‍റ​ർ ഫോ​ർ വ​യ​ർ​ലെ​സ് നെ​റ്റ് വർ​ക്ക്സ് ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ​സ് (അ​മൃ​ത ഡ​ബ്ല്യൂ​എ​ൻ​എ) രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​ആ​പ്പ്.

ദു​രി​ത​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ര​ക്ഷ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ഉ​ട​ന​ടി സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും സാ​ധി​ക്കു​മെ​ന്ന​താ​ണ് ഈ ​ആ​പ്പി​ന്‍റെ മെ​ച്ചം. കേ​ര​ള​ത്തി​ൽ 2018 ൽ ​ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട 12,000 പേ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ര​ക്ഷി​ക്കു​ന്ന​തി​നും ഈ ​ആ​പ്പ് ഉ​പ​യോ​ഗ​പ്പെ​ട്ടി​രു​ന്നു.

ഉ​യ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നു തു​ട​ങ്ങി പ​ല ഭാ​ഷ​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​ആ​പ്പി​ന്‍റെ ഗു​ണ​മെ​ന്ന് അ​മൃ​ത ഡ​ബ്ല്യൂ​എ​ൻ​എ​യി​ലെ പ്ര​ഫ. സേ​തു​രാ​മ​ൻ റാ​വു പ​റ​ഞ്ഞു.

സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് അ​മൃ​ത​കൃ​പ ആ​പ്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ചു​ഴ​ലി​ക്കാ​റ്റ്, പ്ര​ള​യം, ഭൂ​മി​കു​ലു​ക്കം, സു​നാ​മി എ​ന്നു​തു​ട​ങ്ങി ഏ​തു​ത​രം പ്ര​കൃ​തി ദു​ര​ന്ത​ത്തി​ലും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ അ​മൃ​ത​കൃ​പ​യ്ക്ക് സാ​ധി​ക്കും.

ദു​രി​ത​ബാ​ധി​ത​രെ​യും ര​ക്ഷ​പ്പെ​ട്ട​വ​രെ​യും ദു​രി​താ​ശ്വാ​സ​മെ​ത്തി​ക്കു​ന്ന​വ​രെ​യും ദു​രി​താ​ശ്വാ​സ​ക്യാം​പു​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​വ​രെ​യും റെ​സ്ക്യൂ സം​ഘ​ങ്ങ​ളെ​യും അ​ധി​കാ​രി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​ആ​പ്പ്.

ഒ​രി​ക്ക​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം, വൈ​ദ്യ​സ​ഹാ​യം, അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാം. ത​ത്സ​മ​യം ജി​പി​എ​സ് ഡേ​റ്റ അ​നു​സ​രി​ച്ച് സ്ഥ​ലം ക​ണ്ടെ​ത്തി ഏ​റ്റ​വു​മ​ടു​ത്ത ദു​രി​താ​ശ്വാ​സ​സം​ഘം സ​ഹാ​യ​വു​മാ​യെ​ത്തും.

ഒ​രേ സ​മ​യം ഒ​ട്ടേ​റെ​പ്പേ​ർ വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും ഹെ​ൽ​പ് ലൈ​ൻ ന​ന്പ​രു​ക​ളി​ൽ നി​ന്ന് സ​ഹാ​യം തേ​ടാ​ൻ സാ​ധി​ക്കാ​തെ വ​രാ​റു​ണ്ടെ​ന്ന് അ​മൃ​ത ഡ​ബ്ല്യൂ​എ​ൻ​എ ഡ​യ​റ​ക്ട​ർ ഡോ. ​മ​നീ​ഷ വി. ​ര​മേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് ദൗ​ത്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ക​യും വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു.

ലോ​ക​മെ​ങ്ങും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന ആ​പ്പി​ലൂ​ടെ ദു​രി​ത​ബാ​ധി​ത​രു​ടെ കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നും നേ​രി​ട്ട് സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും സാ​ധി​ക്കു​മെ​ന്ന് ഡോ. ​മ​നീ​ഷ പ​റ​ഞ്ഞു.

Related posts