ന്യൂഡൽഹി: പ്രണയദിനത്തിൽ പ്രണയാഭ്യർഥനയും ഡിജിറ്റലാക്കി ആം ആദ്മി പാർട്ടി നേതാവ്. എഎപി നേതാവ് വികാസ് യോഗിയാണ് വ്യത്യസ്തതയുമായി വാർത്തകളിൽ ഇടംപിടിച്ചത്. താൻ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് ട്വിറ്ററിലൂടെയായിരുന്നു വികാസിന്റെ പ്രണയാഭ്യർഥന. വേദസ്മിത എന്ന പെണ്കുട്ടിയോടായിരുന്നു വികാസിന്റെ പ്രണയാഭ്യർഥന. ഉടൻതന്നെ അഭ്യർഥന സ്വീകരിച്ചുകൊണ്ടുള്ള വേദയുടെ മറുപടിയുമെത്തി.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ് വേദസ്മിതയെന്നാണു സൂചന. എന്തായാലും വികാസിന്റെ പ്രണയാഭ്യർഥന പെണ്‍കുട്ടി സ്വീകരിച്ചതോടെ രാഷ്ട്രീയ, സാമൂഹിക രംഗത്തുനിന്നുള്ള നിരവധിപേർ ഇവർക്ക് ആശംസയുമായെത്തി.