ന്യൂഡല്‍ഹി:അഴിമതി വിഷയത്തില്‍ പരാതി കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന ആപ്പ് നേതാവിന്റെ കരണം അടിച്ചു പൊട്ടിച്ച് വനിതാ പ്രവര്‍ത്തക മാതൃകയായി. ഡല്‍ഹിയിലെ രജൗരി ഗാര്ഡന് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ചു നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. സിമ്രാന് ബേദിയെന്ന യുവതിയാണ് എഎപി നേതാവ് സഞ്ജയ് സിംഗിന്റെ കരണം അടിച്ചു പുകച്ചത്.
അഴിമതി സംബന്ധിച്ച തന്റെ പരാതി കേള്‍ക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് നേതാവിന്റെ മുഖത്ത് അടിക്കേണ്ടി വന്നതെന്ന് സിമ്രാന് പറഞ്ഞു.ഡല്‍ഹി തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ എഎപി നേതാക്കള്‍ പണം വാങ്ങിയതായും സിമ്രാന് ആരോപിച്ചു. ഇക്കാര്യം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, സഞ്ജയ് സിങ് എന്നിവരെ അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടാകാഞ്ഞതാണ് സിമ്രാനെ പ്രകോപിച്ചത്. എന്തായാലും സംഭവം സഞ്ജയ് സിംഗിന് വലിയ നാണക്കേടാണുണ്ടാക്കിയത്.