ചങ്ങനാശേരി: സില്‍വര്‍ ലൈന്‍ കടുന്നുപോകുന്ന പാതപോലും അറിയാതെ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന് നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമര പന്തലില്‍ പ്രതീകാത്മക അപ്പക്കച്ചവട സമരം നടത്തി.
സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹത്തിന്റെ 325-ാം ദിവസത്തെ സമരത്തിന്റെ ഭാഗമായാണ് സമരപന്തലിലാണ് പ്രതീകാത്മക അപ്പക്കച്ചവടസമരം നടന്നത്.
സില്‍വര്‍ലൈന്‍ സംബന്ധിച്ച് സിപിഎം സെക്രട്ടറിയുടെ പ്രസ്താവന അപക്വവും ജനങ്ങളെയാകമാനം വിഡ്ഢികളാക്കുന്നതുമാണെന്ന് സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജില്ലാ ചെയര്മാന് ബാബുകുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗം വി.ജെ. ലാലി സമരം ഉദ്ഘാടനം ചെയ്തു.
ജില്ലാ രക്ഷാധികാരി മിനി കെ. ഫിലിപ്പ്, സിബി ചാമക്കാല, ജയിംസ് പതാരംചിറ, ജോസി ചക്കാലയില്‍, സൈന തോമസ്, ഷിനോ ഓലിക്കര, ഫ്രാന്‍സീസ് ജോസഫ്, റോയി ഓലിക്കര, എ.ടി. വര്‍ഗീസ്, ഫിലോമിന തോമസ്, റോസ്ലിന് ഫിലിപ്പ്, സെലിന് ബാബു, മേഴ്സി ആന്റണി, ബിജോമോന്‍ തോമസ്, തങ്കച്ചന് ഇലവുംമൂട്ടില്‍, രതീഷ് രാജന്, വി.സി. മാത്യു, മാത്യു ജേക്കബ്, സാജന് കൊരണ്ടിത്തറ, കൃഷ്ണന് നായര്‍, പി.പി. മത്തായി, ഷാജി എത്തയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.