ശബരിമല: ക്ഷേത്രത്തില്‍ വഴിപാട് പ്രസാദമായി നല്കുന്ന അപ്പം നിര്‍മാണം നിലവിലുള്ള രീതിയില്‍ തുടരാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അനുമതി നല്കി. ഭക്തര്‍ വഴിപാടായി നല്കുന്ന അരി കഴുകി ഉണക്കി അപ്പത്തിന് ഉപയോഗിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതേസംവിധാനമാണ് തുടര്‍ന്നിരുന്നതെങ്കിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് അപ്പം നിര്‍മാണം തടയുകയായിരുന്നു. പുറത്തുനിന്ന് അരി എത്തിച്ച് അപ്പം നിര്‍മിക്കണമെന്നാണ് നിര്‍ദേശമുണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കുകയായിരുന്നു.അപ്പം നിര്‍മാണം രണ്ടുദിവസമായി തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ വിതരണവും പ്രതിസന്ധിയിലാണ്.
അപ്പം നിര്‍മാണം പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി
