
മേലൂർ: ആപ്പ് പൊല്ലാപ്പായി, ഹോട്ടലുടമയെ പോലീസ് പിടികൂടി. മേലൂർ അടിച്ചിലിയിൽ ബിവറേജ് ഒൗട്ട്ലെറ്റിന് എതിർവശം പ്രവർത്തിക്കുന്ന ദേവൂസ് ഹോട്ടലിൽ നിന്നാണ് 13 ലിറ്റർ വിദേശ നിർമിത മദ്യം കണ്ടെടുത്തത്.
ഹോട്ടലുടമ ചലിപ്പറന്പിൽ സുരേന്ദ്രനെ (55) കൊരട്ടി പോലീസ് പിടികൂടി. ആപ്പ് ഉപയോഗിച്ച് സുരേദ്രൻ മദ്യം വാങ്ങുകയും ശേഷം ഹോട്ടലിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് 390 രൂപയുടെ കുപ്പിക്ക് 450 രൂപ ഈടാക്കിയാണ് വില്പന നടത്തിയത്.
ആപ്പ് ഉപയോഗിക്കാൻ അറിയാത്ത മുതിർന്നവർക്ക് മദ്യം ലഭ്യമല്ലാത്ത കാരണത്താലാണ് കൂടിയ വലയ്ക്കു വിറ്റിരുന്നതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. ഇയാളിൽ നിന്നും 33,140 രൂപയും പിടികൂടിയിട്ടുണ്ട്.
കൊരട്ടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മദ്യം പിടികൂടിയത്. കൊരട്ടി സിഐ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്ഐ രാമു ബാലചന്ദ്ര ബോസ്, എഎസ്ഐ പ്രദീപ്, തന്പി, സീനിയർ സിപിഒ രഞ്ജിത്ത്, സിപിഒമാരായ രതീഷ്, സിജു, ഹോംഗാർഡ് ജോയ് തുടങ്ങിയവർ ഉണ്ടായിരുന്നു.