തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി നിരവധി യുവതികളെ പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുത്ത സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെഷൻസ് കോടതി റിമാൻഡ് ചെയ്തു.
ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന രാജേഷ് (35) ആണ് പിടിയിലായത്.ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്.
ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും തുടർന്ന് പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 22 ലക്ഷം രൂപ പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്.