എസ്പൂ (ഫിന്‍ലന്‍ഡ്): പേറ്റന്റ് തര്‍ക്കത്തില്‍ ആപ്പിള്നോക്കിയ ബന്ധം കൂടുതല്‍ വഷളായി. തര്‍ക്കത്തെത്തുടര്‍ന്ന് ആപ്പിള്‍ സ്റ്റോറുകളില്‍ വിറ്റിരുന്ന നോക്കിയ ഉത്പന്നങ്ങള്‍ ആപ്പിള്‍ പിന്‍വലിച്ചു. നോക്കിയയുടെ സഹോദരസ്ഥാപനമായ വിതിംഗ്സ് എന്ന ഫ്രഞ്ച് കന്പനിയുടെ ഉത്പന്നങ്ങളുടെ വില്പനയാണ് ആപ്പിള്‍ നിര്‍ത്തിയത്. വിതിംഗ്സിന്റെ ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായേ ലഭിക്കൂ.
വിതിംഗ് സിന്റെ നിരവധി ഉത്പന്നങ്ങള്‍ രണ്ടു വര്‍ഷമായി ആപ്പിള്‍ സ്റ്റോറുകളില്കൂടിയാണു വിറ്റിരുന്നത്. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് വിതിംഗ് ഏറ്റവുമധികം പുറത്തിറക്കിയിരുന്നത്. ഏപ്രിലില്‍ വിതിംഗ്സിനെ നോക്കിയ ഏറ്റെടുത്തെങ്കിലും ആപ്പിള്‍ സ്റ്റോറുകള്‍ വഴിയുള്ള വില്പന തുടര്‍ന്നു. നോക്കിയയുടെ ഡിജിറ്റല്‍ ഹെല്‍ത്ത് യൂണിറ്റുമായി ബന്ധപ്പെട്ടായിരുന്നു വിതിംഗ്സ് ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം.
തങ്ങളുടെ പേറ്റന്റ് അനധികൃതമായി ആപ്പിള്‍ ഉപയോഗിക്കുന്നുവെന്നു കാണിച്ച് അമേരിക്കയിലും ജര്‍മനിയിലുമാണ് ആദ്യം കേസ് നല്‍കിയത്. പിന്നീട് ഫിന്‍ലന്‍ഡ്, യുകെ, സ്പെയിന്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, സ്വീഡന്, ഫ്രാന്‍സ്, ഹോങ്കോംഗ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍കൂടി കേസ് നല്കി. 11 രാജ്യങ്ങളിലായി 40 പേറ്റന്റ് ലംഘനങ്ങളാണ് നോക്കിയ ആരോപിക്കുന്നത്.