ഡ്യു​വ​ൽ സിം ​ഫോണുമായി ആപ്പിൾ; ഇ​സി​ജി പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന സ്മാർട്ട് വാച്ചും പുറത്തിറക്കി; പുതിയ ഫോണില്‍ ഒരുക്കിയിരിക്കുന്നത് സാങ്കേതികവിദ്യയെ വെല്ലുന്ന മാറ്റങ്ങള്‍

ക​ലി​ഫോ​ർ​ണി​യ: ടെ​ക് ലോ​ക​ത്തെ ഞെ​ട്ടി​ക്കാ​ൻ പു​തി​യ മോ​ഡ​ലു​ക​ൾ പു​റ​ത്തി​റ​ക്കി ആ​പ്പി​ൾ. ക​ലി​ഫോ​ർ​ണി​യ​യി​ലെ സ്റ്റീ​വ് ജോ​ബ്സ് തീ​യ​റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​ഫോ​ണ്‍ എ​ക്സ് എ​സ്, എ​ക്സ് എ​സ് മാ​ക്സ് , എ​ക്സ് ആ​ർ എ​ന്നീ മൂ​ന്നു മോ​ഡ​ലു​ക​ളും ആ​പ്പി​ൾ വാ​ച്ച് സീ​രി​സി​ലെ പു​തി​യ​തു​മാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

5.8 ഇ​ഞ്ച്, 6.1 ഇ​ഞ്ച്, 6.5 ഇ​ഞ്ച് എ​ന്നീ സ്ക്രീ​ൻ വ​ലു​പ്പ​ങ്ങ​ളാ​ണ് പു​തി​യ ഫോ​ണു​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ര​ട്ട സിം ​പ്രേ​മി​ക​ളെ കൂ​ടി കൈ​യി​ലെ​ടു​ക്കാ​ൻ ആ​ദ്യ​മാ​യി ഡ്യു​വ​ൽ സിം ​കൂ​ടി ഫോ​ണി​നൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യി​ലെ​യും ചൈ​ന​യി​ലെ​യും മാ​ർ​ക്ക​റ്റു കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് ആ​പ്പി​ളി​ൻ​റെ ഈ ​നീ​ക്കം.

ആ​പ്പി​ളി​ന്‍റെ മ​റ്റ് ഫോ​ണു​ക​ളി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​യെ വെ​ല്ലു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പു​തി​യ ഫോ​ണി​ലും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സു​പ്പ​ർ റെ​റ്റി​ന ഒ​എ​ൽ​ഇ​ഡി ഡി​സ്പ്ലേ​യും 12 മെ​ഗാ​പി​ക്സ​ലി​ന്‍റെ ഇ​ര​ട്ട പി​ൻ കാ​മ​റ​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. ഐ​ഫോ​ണ്‍ എ​ക്സ് എ​സ്, എ​ക്സ് എ​സ് മാ​ക്സ് ഫോ​ണു​ക​ൾ 64 ജി​ബി, 256 ജി​ബി, 512 ജി​ബി സ്റ്റോ​റേ​ജി​ൽ ല​ഭി​ക്കും.
ഇ​സി​ജി നോ​ക്കാ​ൻ ആ​പ്പി​ൾ വാ​ച്ച്

ആ​പ്പി​ൾ വാ​ച്ചി​ന്‍റെ നാ​ലാ​മ​ത് പ​തി​പ്പും ക​ന്പ​നി പു​റ​ത്തി​റ​ക്കി. ഹെ​ൽ​ത്ത് ആ​പ്സ്, ഓ​ഹ​രി വി​പ​ണി അ​പ്ഡേ​ഷ​ൻ തു​ട​ങ്ങി​യ​വ അ​റി​യാ​നു​ള്ള അ​വ​സ​ര​വും വാ​ച്ചി​ൽ ന​ൽ​കി​യി​രി​ക്കു​ന്നു. വാ​ച്ചി​ന് 18 മ​ണി​ക്കൂ​ർ ചാ​ർ​ജ് നി​ല​നി​ൽ​ക്കു​മെ​ന്നും ക​ന്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.ഹെ​ൽ​ത്ത് ആ​പ്പു​വ​ഴി 30 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ഇ​സി​ജി പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ആ​പ്പി​ളി​ന്‍റെ അ​വ​കാ​ശ​വാ​ദം.

വാ​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ എ​മ​ർ​ജ​ൻ​സി കോ​ണ്‍​ടാ​ക്ട് ന​ന്പ​രു​ക​ളി​ലേ​ക്ക് കോ​ളു​ക​ൾ പോ​കു​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ജി​പി​എ​സ് സൗ​ക​ര്യ​മു​ള്ള സീ​രീ​സ് 4ന്‍റെ വി​ല 399 ഡോ​ള​റി​ലാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്ന് ആ​പ്പി​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. സെ​ല്ലു​ലാ​ർ ക​ണ​ക്ടി​വി​റ്റി​യു​ള്ള​തി​ന് 499 ഡോ​ള​റാ​ണ് വി​ല.

Related posts