ടെഹ്റാൻ: ഇറാനിലെ ഐഫോൺ പ്രേമികൾക്ക് ആഹ്ലാദിക്കാം. ആപ്പിൾ ഐഫോൺ നിരോധനം ഇറാൻ നീക്കി. ഇതോടെ ഐഫോൺ 14, 15, 16 മോഡലുകൾ ഇറാനിൽ ലഭ്യമായിത്തുടങ്ങും.
2023ൽ ആണ് ഐഫോൺ പുതിയ മോഡലുകൾക്ക് ഇറാൻ നിരോധനം ഏർപ്പെടുത്തിയത്. പുതിയ ഐഫോൺ മോഡലുകൾ രജിസ്റ്റർ ചെയ്യുന്നതിലെ പ്രശ്നം പരിഹരിച്ചതായി ടെലികമ്യൂണിക്കേഷൻ മന്ത്രി സതാർ ഹാഷെമി എക്സിൽ പറഞ്ഞു. നിരോധനത്തിനു ശേഷവും ഐഫോൺ 13ഉം പഴയ പതിപ്പുകളും ഇറക്കുമതി ചെയ്യാൻ തടസമില്ലായിരുന്നു.
എന്നാൽ ഐഫോൺ 14 മുതലുള്ള പുതിയ മോഡലുകൾ രാജ്യത്ത് എത്തിച്ചാൽ ഒരു മാസത്തിനു ശേഷം പ്രവർത്തനം നിലയ്ക്കുമായിരുന്നു. വിനോദസഞ്ചാരികൾക്കായാണ് ഈ ഇളവ് നൽകിയിരുന്നത്.