ടെക്നോളജി പ്രേമികളുടെയെല്ലാം വലിയ സ്വപ്നമാണ് ഒരു ആപ്പിള്‍ ഐഫോണ്‍. കൗമാരക്കാര്‍ക്കിടയില്‍ പോലും ഐഫോണിന് ഡിമാന്‍ഡ് കൂടുതലാണ്. എന്താണ് ഇതില്‍ ഇത്ര പ്രത്യേകത എന്നു ചോദിച്ചാല്‍ പലരും പറയും ഇതിന്റെ പേരും ലോഗോയും മാത്രം മതിയല്ലോ? എന്ന്. സംഗതി ശരിയാണ്. അത്രമാത്രം മതി. ആപ്പിള്‍ ലോഗോയെക്കുറിച്ച് അടുത്തിറങ്ങിയ വാട്സാപ്പ് തമാശകള്‍ക്കും മൈലേജ് കൂടുതലായിരുന്നു.
ആപ്പിളിന്റെ ലോഗോയേയും പേരിനേയും ചുറ്റിപറ്റി ധാരാളം കഥകള്‍ പ്രചരിക്കുന്നുണ്ട്. ആപ്പിളുമായി ബന്ധപ്പെട്ട് നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് ഐസക്ക് ന്യൂട്ടണ്‍. അദ്ദേഹത്തിന്റെ തലയില്‍ വീണ ആപ്പിളിന്റെ ഓര്‍മയ്ക്കാണ് ഈ പേരു സ്വീകരിച്ചത് എന്നൊരു കഥയുണ്ട്. ആദവും ഹൗവ്വയും പങ്കുവെച്ച വിലക്കപ്പെട്ട കനിയാണെന്നത് മറ്റൊരു കഥ. അതല്ല ബീറ്റില്‍സിന്റെ മ്യൂസിക്കല്‍ ലേബലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പേരില്‍ എത്തിയത് എന്നും പറയുന്നു.
സ്റ്റീവ് ജോബ്സുമായി ബന്ധപ്പെട്ട കഥയുമുണ്ട് ആപ്പിളിന്റെ പേരിനു പിന്നില്‍. നൂതന കംപ്യൂട്ടര്‍ വിദ്യകളുടെ അപ്പോസ്തലന് എന്നറിയപ്പെടുന്ന അലന് ട്യൂറിങ്ങിനോട് സ്്റ്റീവ് ജോബ്സിനു തോന്നിയ സ്നേഹവും ബഹുമാനവുമാകാം ഈ ലോഗോയ്ക്കു പിന്നില്‍. അലന് ട്യൂറിങ്ങിന്റെ കഴിവുകളെ മാനിക്കാനാകാത്ത ആളുകള്‍ അദ്ദേഹത്തെ ജയിലിലടച്ചു. സ്വവര്‍ഗ അനുരാഗിയായിരുന്ന അദ്ദേഹത്തെ ചികിത്സയുടെ ഭാഗമെന്നു പറഞ്ഞ് ഈസ്ട്രജന് കുത്തിവെച്ചുകൊണ്ടിരുന്നു. ഒടുവില്‍ സയനൈഡ് കുത്തിവെച്ച ആപ്പിള്‍ കഴിച്ച് അദ്ദേഹം മരിച്ചു. ഒരു ഫ്രൂട്ട് ഡയറ്റിനിടയിലാണ് ആപ്പിള്‍ എന്ന പേര് തെരഞ്ഞെടുത്തതെന്ന് വാള്‍ട്ടര്‍ ഐസക്സണ്‍ എഴുതിയ സ്റ്റീവ് ജോബ്സിന്റെ ജീവചരിത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇതുപോലെ അനേകം കഥകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ആപ്പിള്‍ ലോഗോ രൂപകല്പന ചെയ്ത റോബ് ജനോഫ് ഇവയില്‍ ഒന്നുപോലും സ്ഥിരീകരിച്ചിട്ടില്ല. ലോഗോ കടിച്ച ആപ്പിളിന്റെ മാതൃകയാക്കാന്‍ തീരുമാനിച്ചത് അല്ലെങ്കില്‍ ഒരുപക്ഷേ ആപ്പിളിനെ ചെറിപ്പഴമായി തെറ്റിധരിച്ചേക്കാം എന്നതു കൊണ്ടാണ്് എന്ന്് റോബ്്് പറയുന്നത്. ഈ കാലഘട്ടത്തിനുള്ളില്‍ പലതരത്തിലുള്ള മാറ്റങ്ങളും ആപ്പിള്‍ ലോഗോയ്ക്ക് സംഭവിച്ചിട്ടുണ്ട്. 1976ലാണ് ആപ്പിളിന്റെ ആദ്യ ലോഗോ പിറക്കുന്നത്. റൊണാള്‍ഡ് വയ്ന് എന്ന ഡിസൈനറാണ് ഇത് രൂപകല്പന ചെയ്തത്.
മഴവില്‍ പോലെയുള്ള ആപ്പിളായിരുന്നു രണ്ടാമത്തേത്. ആപ്പിളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രാഫിക്സ് സാധ്യതകളെ ഉയര്‍ത്തിക്കാട്ടാനായിരുന്നു ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. 1998ല്‍ ഐമാക്ക് വന്നതോടെ ഇന്നത്തെ ലോഗോയിലേയ്ക്ക് മാറി. ലോഗോയ്ക്കുള്ളതുപോലെ തന്നെ പേരിനു പിന്നിലുമുണ്ട് കഥകള്‍. ബീറ്റില്‍സ് മ്യൂസിക് ബാന്‍ഡിന്റെ ലേബല്‍ ആയിരുന്ന ആപ്പിളാണ് ഐ ഫോണിന്റെ പേരിനു പിന്നില്‍ എന്നാണ് ഒരു കൂട്ടരുടെ വാദം.
എന്നാല്‍, ടെലി ഫോണ്‍ ഡയറക്ടറിയില്‍ ‘അട്ടാരി’ എന്ന കമ്പനിക്കു മുന്നില്‍ ഇടം പിടിക്കാനാണ് ആപ്പിള്‍ എന്ന പേര് സ്വീകരിച്ചത് എന്നും പറയപ്പെടുന്നു.കഥകള്‍ എന്തൊക്കെയാണെങ്കിലും അതൊന്നും ആപ്പിള്‍ ആരാധകരുടെ വിഷയമല്ല. അവര്‍ പറയുന്നത് ഇത്രമാത്രം ‘ആപ്പിള്‍ സൂപ്പറാാ….