ന്യൂഡൽഹി: മാർച്ചിൽ ആഗോളതലത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ ആപ്പിളിന്റെ ഐഫോൺ എക്സ് ആണെന്ന് കൗണ്ടർ പോയിന്റ് റിപ്പോർട്ട്. ഐഫോൺ 8 പ്ലസ്, ഷവോമി 5എ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആദ്യമായാണ് ഷവോമി ആദ്യ മൂന്നിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കൗണ്ടർ പോയിന്റിന്റെ മാർക്കറ്റ് പൾസ് ഏപ്രിൽ എഡിഷനിൽ ആപ്പിൾ ഐഫോൺ എക്സ് 3.4 ശതമാനം വിപണിവിഹിതം നേടിയെന്ന് സൂചിപ്പിക്കുന്നു. 2018ലെ ആദ്യ ത്രൈമാസം പിന്നിടുന്പോൾ വിപണിയിൽ ഒന്നാമതും ഐഫോൺ എക്സ്തന്നെയാണ്. ഐഫോൺ 8പ്ലസിന് 2.3 ശതമാനവും റെഡ്മി 5എക്ക് 1.8 ശതമാനവുമാണ് വിപണിവിഹിതം.
ഓപ്പോയുടെ എ83 നാലാമതും സാംസംഗിന്റെ എസ്9, എസ്9 പ്ലസ് മോഡലുകൾ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലുമാണ്.