കൊരട്ടി: രാജ്യം ലോക്ക് ഡൗണിലായാപ്പോൾ മന്ത്രിമാരുടെ നിർദേശം അപ്പാടെ പ്രാവർത്തികമാക്കി അപ്പുക്കുട്ടൻ. മാമ്പ്ര യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അവ്യയ് എന്ന അപ്പുക്കുട്ടനാണ് ശോകകാലത്തെ ലോക്കാക്കാതെ അടിച്ചുപൊളിക്കുന്നത്.
യൂട്യൂബിൽ നിന്ന് കണ്ടുപഠിച്ച് അച്ഛന്റെ സഹായത്തോടെ ഡംബൽ നിർമിച്ച് വ്യായാമം തുടങ്ങി, പിന്നെ പച്ചക്കറി കൃഷി, ചേച്ചിയോടൊപ്പം ടിക് ടോക് അഭിനയിക്കൽ, ഡയറിയെഴുതൽ, നീന്തൽ, ബാഡ്മിൻ്റൺ അങ്ങനെ ദിവസം മുഴുവൻ പൊളിച്ചടക്കുകയാണ് അപ്പുകുട്ടൻ.
മാന്പ്ര സ്കൂളിലെ അധ്യാപകരാണ് അവ്യയുടെ അച്ഛനായ ദേവദാസും, അമ്മ രേണുകയും. അവ്യയുടെ ചേച്ചി വരദ ഇതേ സ്ക്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.