പക്ഷേ കൈവിട്ടുപോയല്ലേ ..! അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പോലീസ്; അന്വേഷണ സംഘത്തെ വെട്ടിച്ച് അപ്പുണ്ണി സംസ്ഥാനം വിട്ടതായി സൂചന

appunniകൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്നു പോലീസ്. ഒളിവിൽ കഴിയുന്ന അപ്പുണ്ണിക്കായി പോലീസ് തിരച്ചിൽ ഉൗർജിതമാക്കിയിരുന്നു. അപ്പുണ്ണി സംസ്ഥാനം വിട്ടതായും സൂചന. ഇതിന്‍റെ അടിസ്ഥാനത്തിൽ അപ്പുണ്ണിയെ കസ്റ്റഡിൽ എടുക്കാൻ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചു.

അപ്പുണ്ണി പൾസർ സുനിയുമായി നേരിട്ട് കൂടിക്കാഴ്ച്ചകൾ നടത്തിയതിനും ഫോണ്‍ സംഭാഷണം നടത്തിയതിനും പോലീസിനു തെളിവുകൾ ലഭിച്ചിരുന്നു. പൾസർ സുനിക്കു പണം നൽകി ഒത്തുതീർപ്പിനു അപ്പുണ്ണി ശ്രമിച്ചെന്നും പോലീസിനു വിവരങ്ങൾ ലഭിച്ചിരുന്നു.

അപ്പുണ്ണിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് അന്വേഷണ സംഘത്തെ വെട്ടിച്ച് അപ്പുണ്ണി മുങ്ങിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല.

Related posts