കൊല്ലം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളിൽ ഒരാളായ അപ്പുണി ഉപയോഗിച്ച ആയുധം കണ്ടെത്തി. കൂട്ടുപ്രതിയായ സനുവിന്റെ കൊല്ലം വള്ളക്കീഴിലെ പുരയിടത്തിൽ നിന്നാണ് വാൾ കണ്ടെത്തിയത്. അപ്പുണ്ണിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുകയാണ്.
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അപ്പുണ്ണി ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്. കായംകുളത്തെ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അപ്പുണ്ണിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രാജേഷ് വധത്തിന്റെ ആസൂത്രണം മുതലുളള എല്ലാകാര്യങ്ങളിലും പ്രധാനപങ്ക് വഹിച്ചയാളാണ് അപ്പുണ്ണിയെന്ന് പോലീസ് പറയുന്നത്.
മാര്‍ച്ച് 27 ന് പുലര്‍ച്ചെ രണ്ട് മണിക്ക് മുഹമ്മദ് സ്വാലിഹ്, അപ്പുണ്ണി, തന്‍സീര്‍ എന്നിവരാണു മടവൂരിലെത്തി രാജേഷിനെ കൊലപ്പെടുത്തിയത്. കേസിലെ ഒന്നാംപ്രതി കൊലപാതകത്തിന് ക്വട്ടേഷന്‍ നല്കിയ ഖത്തർ വ്യവസായി സത്താറാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്.