കൊച്ചി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിനായി അപ്പുണ്ണി ഹാജരായത്. സിനിമാക്കഥകളെ വെല്ലുന്ന രീതിയിലായിരുന്നു ആലുവാ പോലീസ് ക്ലബിനു മുമ്പില്‍ അപ്പുണ്ണിയുടെ രംഗപ്രവേശം. ആദ്യം അപ്പുണ്ണിയുമായി രൂപ സാദൃശ്യമുള്ള ഒരാള്‍ സമീപത്തുകൂടെ നടന്നു നീങ്ങി. അപ്പുണ്ണിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്ന് അയാള്‍ മറുപടി പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ പിന്നെ ഓരോ ചോദ്യങ്ങളുമായി പിന്നാലെ കൂടി. എന്നാല്‍ അയാള്‍ ഒഴിഞ്ഞുമാറി. ഈ സമയത്താണ് ഒരു കാറില്‍ അപ്പുണ്ണി അവിടെയെത്തുന്നതും പോലീസ് ക്ലബിനുള്ളിലേക്ക് കയറിയതും.
രണ്ടാഴ്ചയായി ഒളിവിലായിരുന്ന അപ്പുണ്ണിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി മൊഴിനല്‍കാന്‍ ഹാജരാകാനാണ് നിര്‍ദേശിച്ചത്. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കും.ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അപ്പുണ്ണിയോട് മൊഴിനല്‍കാന്‍ ഹാജരാകാനാണ് നിര്‍ദേശിച്ചത്. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കും.അതേസമയം സംഭവം നടന്ന ദിവസം കാവ്യ മാധവനും റിമി ടോമിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം സിനിമാ മേഖലയിലെ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യുന്നതിനുള്ള പുതിയ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
നടിയെ ആക്രമിക്കാന്‍ ദിലീപ് പദ്ധതിയിട്ട വിവരം പലര്‍ക്കുമറിയാമായിരുന്നുവെന്നും പോലീസ് കരുതുന്നു. ഇവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയതായാണ് വിവരം.ദിലീപുമായി സൗഹൃദമുള്ളവരും അല്ലാത്തതുമായ ചില താരങ്ങള്‍ ഇതിലുണ്ട്. ഇവരെ ഉടന്‍ ചോദ്യംചെയ്ത് നിര്‍ണായകവിവരങ്ങള്‍ ശേഖരിക്കും. ദിലീപും നടിയും തമ്മിലുള്ള അകല്‍ച്ച സിനിമാരംഗത്തുള്ളവര്‍ക്ക് നേരത്തേ അറിയാമായിരുന്നു. പ്രശ്‌നത്തില്‍ താരങ്ങളില്‍ ചിലര്‍ ഇടപെട്ടിരുന്നു. അപ്പുണ്ണി ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ നിര്‍ണായകമാവുന്ന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ വിശ്വാസം.