കൊച്ചി: തിങ്കളാഴ്ച ദളിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ അറിയിച്ചു. ബസ് ഒാപ്പറേറ്റഴ്സ് ഫെഡറേഷനാണ് സമരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചത്.
ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ലെന്ന് ബസ് ഒാപ്പറേറ്റഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
പട്ടികജാതി-പട്ടികവർഗ പീഡന നിരോധിത നിയമം പൂർവ സ്ഥിതിയിലാക്കുക, ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്നതു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദളിത് സംഘടനകൾ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്.